കൊച്ചി: ദേവികുളം തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്ക് ഇടക്കാല സ്‌റ്റേ. എ രാജയ്ക്ക് സുപ്രിംകോടതിയെ സമീപിക്കുന്നതിന് സാവകാശം വേണമെന്നും, അതുവരെ എ രാജയ്ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് ഇടക്കാല വിധി.ഈ വിധി നടപ്പാക്കിയിരുന്നുവെങ്കിൽ എ രാജയുടെ നിയമസഭാംഗത്വത്തിന് തന്നെ ഭീഷണിയായിരുന്നു.സുപ്രീംകോടതിയെ സമീപിക്കുന്നതിന് 10 ദിവസം വരെയാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്.സുപ്രീംകോടതിയെ സമീപിക്കുമെന്ന് എ രാജ വ്യക്തമാക്കിയിരുന്നു.സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ അനുമതിയോടെയാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം. തിങ്കളാഴ്ച ചേര്‍ന്ന സിപിഐഎം സംസ്ഥാന കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡി കുമാറിൻ്റെ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി എ രാജയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്.വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചതെന്നായിരുന്നു ഡി കുമാറിൻ്റെ വാദം.രൂപീകൃതമായത് മുതല്‍ പട്ടികജാതി സംവരണ മണ്ഡലമാണ് ദേവികുളം. മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിഎസ്ഐ പള്ളിയില്‍ മാമ്മോദീസാ സ്വീകരിച്ച ദമ്പതിമാരുടെ മകനാണ് രാജയെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അദ്ദേഹവും ഇതേ പള്ളിയില്‍ മാമ്മോദീസ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലാണ് ജീവിക്കുന്നതെന്നും കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 3