Kerala News Today-ആലപ്പുഴ: മാവേലിക്കര വെട്ടിയാര്‍ ക്ഷേത്രത്തിന് സമീപം ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കിണറില്‍ വീണ് മരിച്ച നിലയിലായിരുന്നു. വെട്ടിയാര്‍ സ്വദേശിനി സ്വപ്ന (40)യാണ് മരിച്ചത്.
ഞായറാഴ്ച്ച രാവിലെയാണ് സ്വപ്നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക അസ്വാസ്ഥമുള്ള ബന്ധുവിനൊപ്പമാണ് സ്വപ്നയും മകളും താമസിച്ചിരുന്നത്.
ഒന്‍പത് മാസം ഗര്‍ഭിണിയാണ് മരിച്ച സ്വപ്ന. ഭര്‍ത്താവ് സൈനികനാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
Kerala News Today Highlight – A pregnant woman was found dead in a well.