Kerala News Today-കൊച്ചി: എമർജൻസി ലാൻഡിംഗ് നടത്തിയ ജിദ്ദ വിമാനത്തിൽ സ്വർണ കടത്ത് നടത്തിയയാൾ പിടിയിൽ. മലപ്പുറം സ്വദേശി സമദാണ് കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ കസ്റ്റംസിൻ്റെ പിടിയിലായത്.
ജിദ്ദയിൽ നിന്നും സ്പൈസ് ജെറ്റ് വിമാനത്തിൽ കയറിയതായിരുന്നു ഇയാൾ. അരയിൽ തോർത്തു കെട്ടി അതിനകത്ത് 1650 ഗ്രാം സ്വർണമാണ് ഒളിപ്പിച്ചത്.
സ്വര്‍ണം ശുചിമുറിയില്‍ ഒളിപ്പിക്കാനുള്ള ശ്രമത്തിനിടെ പിടിയിലാവുകയായിരുന്നു.
കരിപ്പൂരില്‍ ഇറങ്ങി സ്വര്‍ണം എത്തിക്കാനായിരുന്നു ഇയാളുടെ പദ്ധതി. എന്നാല്‍ വിമാനം അടിയന്തരമായി നെടുമ്പാശ്ശേരിയില്‍ ഇറക്കിയതായിരുന്നു വിനയായത്. മറ്റൊരു വിമാനത്തിലേക്ക് യാത്രക്കാരെ മാറ്റാന്‍ പരിശോധന നടത്തിയതോടെ സ്വര്‍ണം ഉപേക്ഷിക്കാന്‍ ശ്രമിച്ചു.
ഇതിനിടെ ഇയാളെ ശുചിമുറിയില്‍ വെച്ച് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.
ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന വിമാനം ഹൈഡ്രോളിക് തകരാര്‍ മൂലം നെടുമ്പാശ്ശേരിയില്‍ ഇറക്കുകയായിരുന്നു. കൊച്ചിയില്‍ മൂന്നുതവണ ലാന്‍ഡിങ്ങിന് ശ്രമിച്ച ശേഷം നാലാമത്തെ തവണയാണ് വിമാനം നിലത്തിറക്കാന്‍ കഴിഞ്ഞത്.
ജീവനക്കാര്‍ ഉള്‍പ്പടെ 197 പേര് ഉണ്ടായിരുന്ന വിമാനം 7.20 ഓടെ സുരക്ഷിതമായി ഇറക്കി.
Kerala News Today Highlight – Smuggling of gold in crashed plane; The young man is under arrest.