Verification: ce991c98f858ff30

‘ഞാൻ സുരക്ഷിതനാണ്, എന്നെ അന്വേഷിക്കണ്ട’: ഇസ്രായേലില്‍ കാണാതായ കണ്ണൂർ സ്വദേശി

തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പ് ആധുനിക കൃഷിരീതി പരിശീലനത്തിനായി ഇസ്രായേലിലേക്കയച്ച കര്‍ഷക സംഘത്തില്‍ നിന്ന് കാണാതായ ബിജു കുര്യന്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടു.താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കണ്ടെന്നുമാണ് ബിജു ഭാര്യയോട് പറഞ്ഞത്.ഇപ്പോൾ ബിജുവുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും സഹോദരൻ ബെന്നി പറഞ്ഞു.കണ്ണൂർ ഇരിട്ടി സ്വദേശി സ്വദേശിയാണ് ബിജു കുര്യൻ(48). ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരമെന്ന് കൃഷി മന്ത്രി പ്രതികരിച്ചു. എംബസിയിലും പോലീസിലും പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകുമാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്.വെള്ളിയാഴ്ച രാത്രി മുതലാണ് ബിജു കുര്യനെ കാണാതായത്. എംബസിയിലും ഇസ്രായേൽ പോലീസിലും പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് പരാതി നൽകി. അതിനുശേഷം സംഘം നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
Leave A Reply

Your email address will not be published.