Verification: ce991c98f858ff30

ബ്രഹ്മപുരത്ത് നിരീക്ഷണസമിതിയെ നിയോഗിച്ചു

കൊച്ചി: ബ്രഹ്മപുരത്തെ പുക എത്രനാള്‍ സഹിക്കണമെന്ന് ഹൈക്കോടതി. സ്ഥലത്ത് നിരീക്ഷണസമിതിയെ നിയോഗിച്ചു. സമിതിയില്‍ കലക്ടര്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി അംഗങ്ങള്‍, പിസിബി ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി. ആറ് മേഖലകളിലെ തീയണച്ചെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി. ഖരമാലിന്യ സംസ്കരണത്തില്‍ കര്‍മപദ്ധതി സമ‍ര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.

ആറു മേഖലകളിലെ തീയണച്ചെന്നും രണ്ടിടത്ത് പുക ഉയരുന്നുണ്ടെന്നും കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു. ബ്രഹ്മപുരത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, കൊച്ചിയില്‍ ആരോഗ്യസര്‍വ്വേ നടത്താന്‍ മന്ത്രി വീണാ ജോര്‍ജിൻ്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വ്വേ നടത്തും. തീപിടിത്തവും പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവര്‍ എത്രയും വേഗം ഡോക്ടറെ കാണേണ്ടതാണ്. എല്ലാ ആശുപത്രികളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

Leave A Reply

Your email address will not be published.