Kerala News Today-പാലക്കാട്: വീട്ടുവളപ്പില്‍ പൂച്ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ആള് അറസ്റ്റില്‍. സ്വന്തം ആവശ്യങ്ങള്‍ക്കായിട്ടാണ് കഞ്ചാവ് വളര്‍ത്തിയതെന്ന് പ്രതി മൊഴി നല്കി.
ഒറ്റപ്പാലം ലക്കിടി സ്വദേശി സത്രം പറമ്പില്‍ സുരേഷ്ബാബു(47)വിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചെടിക്ക് രണ്ട് മീറ്ററിലധികം ഉയരമുണ്ടായിരുന്നു എന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൃസ്തുമസ്, പുതുവർഷം എന്നിവയുടെ ഭാഗമായി ഒറ്റപ്പാലം എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത്. സുരേഷ്ബാബുവിനെ എക്സൈസ് ഇൻസ്പെക്ടർ സുരേഷ് അറസ്റ്റ് ചെയ്തു. അസി. ഇൻസ്പെക്ടർ മനോജ്കുമാർ, പ്രിവൻറീവ് ഓഫിസർ കെ.ബഷീർകുട്ടി, ബാസ്റ്റിൻ, അനു.
സി.ഇ.ഒമാരായ രാജേഷ്, വിവേക് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Kerala News Today Highlight – A man who grew cannabis plants in his house was arrested.