Verification: ce991c98f858ff30

പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

തൃശൂ‍ർ: പോളണ്ടിൽ തൃശൂർ സ്വദേശി കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ സൂരജ്(23) ആണ് മരിച്ചത്.

സൂരജിന് ഒപ്പമുണ്ടായിരുന്ന നാലു മലയാളികൾക്ക് പരുക്കേറ്റു. ജോർദാൻ പൗരന്മാരുമായുള്ള വാക്കു തർക്കത്തിനിടെയാണ് കുത്തേറ്റത്.

ഇവരിലൊരാളുടെ കുത്തേറ്റാണ് സൂരജ് മരിച്ചതെന്നാണ് വിവരം.

ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ-സന്ധ്യ ദമ്പതികളുടെ മകനാണ്‌ മരിച്ച സൂരജ്. അഞ്ച് മാസം മുമ്പാണ് ഇദ്ദേഹം പോളണ്ടിലേക്ക് പോയത്. പോളണ്ടിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. സൂരജിൻ്റെ മരണ വിവരം സുഹൃത്തുക്കൾ ബന്ധുക്കളെ വിളിച്ച് അറിയിച്ചു.

 

Leave A Reply

Your email address will not be published.