Kerala News Today-കോഴിക്കോട്: മദ്യവുമായി വന്ന ലോറി കോഴിക്കോട്ട് അപകടത്തില്‍പ്പെട്ടു.
കോഴിക്കോട് ഫറോക്ക് പഴയപാലത്തില്‍ ഇടിച്ചാണ് അപകടം. ലോറി നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തിൽ അന്‍പതോളം കെയ്സ് മദ്യം റോഡില്‍ വീണു.
മദ്യക്കുപ്പികള്‍ നാട്ടുകാര്‍ എടുത്തു. അവശേഷിച്ചത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഇന്ന് രാവിലെ 6.30ന് ഫറോക് പഴയ പാലത്തിലാണ് സംഭവം. അപകടത്തിൽപ്പെട്ട ലോറി കോഴിക്കോട് ഭാഗത്ത് നിന്നുമാണ് എത്തിയത്.
മദ്യക്കുപ്പികൾ റോഡിൽ ചിതറിക്കിടക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ലോറിയെ സംബന്ധിച്ച വിവരങ്ങൾ പോലീസ് ശേഖരിക്കുകയാണ്. അനധികൃത മദ്യക്കടത്താണോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
Kerala News Today Highlight – A lorry carrying liquor met with an accident.