Verification: ce991c98f858ff30

പുൽവാമയിൽ കശ്‍മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി

കാശ്മീർ: പുൽവാമയിൽ കശ്‍മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവെച്ച് കൊന്നു. പുല്‍വാമയിലെ ബാങ്ക് സുരക്ഷാജീവനക്കാരനായ സഞ്ജയ് ശര്‍മ്മയാണ്(40) കൊല്ലപ്പെട്ടത്.രാവിലെ ചന്തയിലേക്ക് പോകുംവഴിയാണ് സഞ്ജയ് ശര്‍മ്മയ്ക്ക് വെടിയേല്‍ക്കുന്നത്. വെടിയേറ്റയുടന്‍ തന്നെ സഞ്ജീവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് കൂടുതല്‍ സുരക്ഷാവിന്യാസം നടത്തിയതായി പോലീസ് അറിയിച്ചു.  
Leave A Reply

Your email address will not be published.