KERALA NEWS TODAY – തിരുവനന്തപുരം: തിരുവല്ലം വണ്ടിതടത്ത് കോളേജ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.ഒപ്പം സഞ്ചരിച്ച ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു. പാച്ചല്ലൂര്‍ മണലി വിളാകത്ത് വീട്ടില്‍ ജലീലിന്റെ മകന്‍ മുഹമ്മദ് തന്‍സിര്‍ ആണ് (19) മരിച്ചത്.വണ്ടിത്തടം എ.സി.ഇ. കോളേജിന്റെ ബസാണ് തട്ടിയത്. ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയാണ് തന്‍സിര്‍. പാച്ചല്ലൂര്‍ സ്വദേശി ജലീല്‍ – മുബീന ദമ്പതികളുടെ മൂത്ത മകനാണ്.
google newskerala newsKerala PoliceKOTTARAKARAMEDIAKOTTARAKKARAMEDIAlatest newsMalayalam Latest Newsthiruvananthapuram
0 14