കൊട്ടാരക്കരയിൽ പതിമൂന്നു വയസ് പ്രായമായ മാനസിക വെല്ലുവിളി നേരിടുന്നതുമായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ചു. നെടുവത്തൂർ വില്ലേജിൽ കോട്ടാത്തല തലയിണമുക്ക് അജിത്ത് ഭവനിൽ അജീഷ്നെ(31) ആണ് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജി അഞ്ജു മീരാ ബിർള ശിക്ഷിച്ചത്. 2022 ഫെബ്രുവരിയിലാണ് സംഭവം നടന്നത്. സംഭവത്തിന് പുത്തൂർ പോലീസ് ഇൻസ്‌പെക്ടർ ജി. സുഭാഷ് കുമാർ FIR രെജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി. പ്രോസിക്ക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഷുഗു സി തോമസ് ഹാജരായി.