KERALA NEWS TODAY – വയനാട് : മാനന്തവാടി തലപ്പുഴയിൽ വീണ്ടും കാറിന് തീപിടിച്ചു. കണ്ണൂർ സ്വദേശിയുടെ കാറിനാണ് തീപിടിച്ചത്.
യാത്രക്കാർ രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു. തലപ്പുഴ 44ൽ ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം നടന്നതു.
റോഡ് നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സമീപത്തുണ്ടായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നും വെള്ളമുപയോഗിച്ച് നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തീപിടിത്തത്തിന്റ കാരണം വ്യക്തമല്ല.
കഴിഞ്ഞ ചൊവ്വാഴ്ചയും തലപ്പുഴയിൽ കാറിന് തീപ്പിടിച്ചിരുന്നു. അന്ന്, കൊട്ടിയൂർ സ്വദേശികൾ സഞ്ചരിച്ച കാറിന്റെ മുൻഭാഗത്തു നിന്നു പുക ഉയരുന്നത് കണ്ട് സമീപത്തെ കടയോടു ചേർന്ന് ഒതുക്കി നിർത്തി. സമീപത്തെ കടക്കാരും നാട്ടുകാരും ചേർന്നാണു തീ അണച്ചത്.