മലപ്പുറം: വിവാഹ തലേന്ന് കുഴഞ്ഞു വീണ് വധു മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിൻ്റെയും മകൾ ഫാത്തിമ ബത്തൂൽ(19) ആണ് മരിച്ചത്. മൂർക്കാനാട് സ്വദേശിയുമായുള്ള വിവാഹം ഇന്ന് നടക്കാരിക്കെയാണ് വധുവിൻ്റെ മരണം.
നിക്കാഹ് നേരത്തേ നടന്നതാണ്. വെള്ളിയാഴ്ച രാത്രി 7നാണ് സംഭവം. ബന്ധുക്കളോടൊപ്പം ഫോട്ടോ എടുത്തുകൊണ്ടിരുന്നപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഇന്ന് ഖബറടക്കം നടക്കും.