Verification: ce991c98f858ff30

വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

A bloody baby was found abandoned in Kottarakkara Valakam, Kollam.

KOTTARAKKARA NEWS – കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

മൂന്ന് ദിവസം പ്രായമായ പെൺ കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

പുലര്‍ച്ചെ അഞ്ചരയോടെ വാളകം ബെഥനി കോൺവെന്റിൻ്റെ കുരിശടിക്ക് മുന്നിലാണ് പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടെത്തിയ ആളുകളാണ് പോലീസിനെ വിവരം അറിയിച്ചത്.

സംഭവത്തില്‍ കൊട്ടാരക്കര പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.