ഭോപ്പാൽ: മസ്കുലർ ഡിസ്ട്രോഫി രോഗം ബാധിച്ച രണ്ട് മക്കളെ കൊലപ്പെടുത്തി ബിജെപി നേതാവും ഭാര്യയും ജീവനൊടുക്കി.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.
ബിജെപിയുടെ മുൻ കോർപറേഷൻ അംഗമായ സഞ്ജീവ് മിശ്ര, ഭാര്യ നീലം, മക്കളായ അൻമോൾ, സാർഥക് എന്നിവരാണ് മരിച്ചത്.
മക്കളുടെ അസുഖം സഞ്ജീവിനെയും ഭാര്യയെയും സാമ്പത്തികമായും മാനസികമായും തകർത്തിരുന്നുവെന്ന് പോലീസ് പറയുന്നു.
മസോഷ്യൽ മീഡിയയിൽ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു കടുംകൈ ചെയ്തതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് സമീർ യാദവ് പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തത്.
രണ്ട് മക്കളും മസ്കുലർ ഡിസ്ട്രോഫി രോഗബാധിതരായിരുന്നു.
ജനിതക രോഗത്തിന് ഏറെക്കാലമായി ചികിത്സ നൽകിയിട്ടും ഭേദമാകാത്തതിനെ തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കി.
ഇവരുടെ സോഷ്യൽമീഡിയ പോസ്റ്റ് കണ്ട് സുഹൃത്തുക്കൾ എത്തിയെങ്കിലും വാതിൽ തുറക്കാൻ കഴിഞ്ഞില്ല.
വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ എല്ലാവരും അബോധാവസ്ഥയിലായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ ശേഷം ഇവരും വിഷം കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.