National News-ലക്നൗ: പ്രണയബന്ധത്തെ എതിര്‍ത്ത സഹോദരന് ഇരുപത്തിരണ്ടുകാരിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടു.
സംഭവത്തില്‍ സഹോദരന് ഹിമാംശു സിങ്ങിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ശിവാനി സിംഗ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ പാർലി എന്ന ഗ്രാമത്തിലാണ് സംഭവം. അഞ്ച് മാസം മുൻപ് മാതാപിതാക്കൾ മരണപ്പെട്ടതോടെ ഹിമാൻശുവും ശിവാനിയും ഒറ്റക്കായിരുന്നു താമസം. ഗ്രാമത്തിലെ ഒരാളുമായി ശിവാനിക്കുണ്ടായിരുന്ന പ്രണയബന്ധത്തെ ഹിമാൻശു എതിർത്തിരുന്നു.
സംഭവ ദിവസം ഇതേച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു.
തുടർന്ന് ശിവാനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഹിമാൻശു മൃതദേഹം വീട്ടിൽ കുഴിച്ചിട്ടു. പെൺകുട്ടിയെ പരാതിയില്ലെന്ന് കാട്ടി ഗ്രാമീണർ പോലീസിന് പരാതിനൽകി. പോലീസെത്തി അന്വേഷിച്ചപ്പോൾ തനിക്കൊന്നും അറിയില്ലെന്ന് ഹിമാൻശു പറഞ്ഞു.
വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു മുറിയിലെ മണ്ണ് ഇളകിക്കിടക്കുന്നത് ശ്രദ്ധയിൽ പെട്ട പോലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തു.
ഇതോടെ ഹിമാൻശു കുറ്റം സമ്മതിക്കുകയായിരുന്നു. മൃതദേഹം വീട്ടിനുള്ളിൽ നിന്ന് കണ്ടെടുത്തു.
National News Highlight – A 22-year-old woman was killed by her brother and buried inside her house in Uttar Pradesh.