National News-പട്ന: ബീഹാറിൽ 14 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രധാനാധ്യാപകൻ പിടിയിൽ. ബീഹാറിലെ കൈമൂർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 8ാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സഹപാഠികൾ തട്ടിക്കൊണ്ടുപോയാണ് ബലാത്സംഗത്തിനിരയാക്കിയത്.
ബലാത്സംഗത്തിനു ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് സഹപാഠികൾ കടന്നുകളഞ്ഞു. തുടർന്ന് അവിടെയെത്തിയ പ്രധാനാധ്യാപനും കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
സംഭവത്തില്‍ സര്‍ക്കാര്‍ സ്കൂളിലെ പ്രധാനാധ്യാപകനായ സുരേന്ദ്ര കുമാര്‍ ഭാസ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ ആദ്യം പീഡിപ്പിച്ച കൗമാരക്കാരന് ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സംഘത്തിലെ മറ്റ് മൂന്ന് പേര്‍ക്കെതിരെയും നടപടികളുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.
പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പുറത്തിറങ്ങിയ സമയത്താണ് കുട്ടിയെ നാല് കൗമാരക്കാര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി സംഘത്തിലെ ഒരാള്‍ പീഡനത്തിന് ഇരയാക്കി. മറ്റുള്ളവര്‍ ഇത് നോക്കി നില്‍ക്കുകയായിരുന്നുവെന്നു കുട്ടി നല്കിയ പരാതിയില്‍ പറയുന്നു.
കൗമാരക്കാര്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത് സുരേന്ദ്ര കുമാര്‍ കണ്ടിരുന്നു. സംഘം അറിയാതെ ഇയാള്‍ പിന്തുടരുകയായിരുന്നു.
ഹെഡ്മാസ്റ്ററെ കണ്ടതോടെ കൗമാര സംഘം സംഭവ സ്ഥലത്തു നിന്നു ഓടി രക്ഷപ്പെട്ടു. ഇതിനു ശേഷമാണ് സുരേന്ദ്ര കുമാര്‍ കുട്ടിയെ ഉപദ്രവിച്ചത്.
ഇയാള്‍ തന്നെ പീഡിപ്പിച്ചതായും രക്തം വാര്‍ന്ന തന്നെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് പോയതായും കുട്ടി നല്കിയ പരാതിയിലുണ്ട്.
പരാതിയില്‍ പോക്സോ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
National News Highlight – A 14-year-old girl was gang-raped by her classmates and head master .