Verification: ce991c98f858ff30

അടൂരിന്റെ ‘സ്വയംവരം’ സിനിമയുടെ അൻപതാം വാർഷികം ; പഞ്ചായത്തുകൾ 5000 രൂപ നൽകണം.

50th anniversary of Adoor's 'Swayamvaram' movie

ENTERTAINMENT NEWS – പത്തനംതിട്ട : അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘സ്വയംവരം’ സിനിമയുടെ അൻപതാം വാർഷികം ആഘോഷിക്കാൻ സർക്കാരിന്റെ പണപ്പിരിവ്.

പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകൾ 5000 രൂപ വീതം നൽകണമെന്ന് തദ്ദേശവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

സ്വയംവരത്തിന്റെ അൻപതാം വാർഷികം വിപുലമായി ആഘോഷിക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു.

ഇതിനായി സംഘാടക സമിതിയെയും രൂപീകരിച്ചിരുന്നു. സംഘാടക സമിതിയാണ് സർക്കാരിനോടു പണപ്പിരിവിന് അനുമതി തേടിയത്.

ഇതിനു അനുമതി നൽകിക്കൊണ്ടാണ് തദ്ദേശ വകുപ്പിന്റെ ഉത്തരവ്. പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകൾ തനതുഫണ്ടിൽനിന്ന് 5000 വീതം സംഘാടക സമിതിക്ക് നൽകണമെന്ന് ഉത്തരവിൽ പറയുന്നു. മാർച്ചിൽ അടൂരിലാണ് പരിപാടി.

Leave A Reply

Your email address will not be published.