Kerala News Today-തൃശ്ശൂർ: വിദേശയിനം മാരകമയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍.
എല്‍എസ്ഡി സ്റ്റാമ്പുമായി ചാവക്കാട് സ്വദേശികളായ ശ്രീരാഖ്, അക്ഷയ്, ജിത്തു എന്നിവരാണ് പിടിയിലായത്.
എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ, ചാവക്കാട് എക്സൈസ് റേഞ്ച് പാര്‍ട്ടിയും ചേര്‍ന്നാണ് യുവാക്കളെ പിടികൂടിയത്. പുതുവത്സരാഘോങ്ങള്ക്കായി കൂടുതല്‍ മയക്കുമരുന്നുകള്‍ യുവാക്കള്‍ എത്തിക്കാന്‍ പദ്ധതിയിട്ടതായി എക്സൈസ് വ്യക്തമാക്കി.
25 സ്റ്റാമ്പുകളാണ് മൂന്നംഗ സംഘത്തിൽ നിന്ന് പോലീസ് പിടികൂടിയത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരും പിടിയിലായത്. ഏകദേശം രണ്ട് ലക്ഷം രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.
ബെംഗളൂരുവിൽ നിന്നാണ് ഇവർ സ്റ്റാമ്പ് എത്തിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Kerala News Today Highlight – 3 youths arrested with LSD stamps in Thrissur.