World Today-ന്യൂയോർക്ക്: യുഎസിലെ അരിസോണയില്‍ അതിശൈത്യത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു.
ചാന്‍ഡ്ലറിലെ തണുത്തുറഞ്ഞ തടാകത്തില്‍ വീണാണ് ആന്ധ്രക്കാരായ മൂന്നുപേര്‍ മരിച്ചത്. നാരായണ മുദ്ദന (49), ഗോകുൽ മെഡിസെറ്റി (47) ഹരിത മുദ്ദന എന്നിവരാണ് മരണപ്പെട്ടത്. ഹരിതയെ വെള്ളത്തിൽ നിന്ന് ഉടൻ വലിച്ചെടുക്കാനായെന്നും ജീവൻ രക്ഷാമാർഗങ്ങൾ നൽകിയെങ്കിലും വിജയിച്ചില്ലെന്നും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മറ്റുള്ളവരെ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അതിശൈത്യത്തില്‍ വിറങ്ങലിച്ചുനില്ക്കുന്ന ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശൈത്യത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍പേര്‍ക്ക് ജീവന് നഷ്ടമായത് ന്യൂയോര്‍ക്കില്‍ ആണ്. 32 മരണമാണ് ഇവിടെ മാത്രം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
World Today Highlight – America shivers in extreme cold; Three Indians died.