Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

തായ്‌ലൻഡിൽ സ്‌കൂൾ ബസിന് തീപിടിച്ച് 25 മരണം

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ സ്കൂൾ വിദ്യാർത്ഥികളുമായിപ്പോയ ബസിന് തീപിടിച്ചു. 33 കുട്ടികളും 6 ടീച്ചർമാരുമടക്കം 44 പേരാണ് അപകടം നടക്കുമ്പോൾ ബസിനകത്തുണ്ടായിരുന്നത്. 16 കുട്ടികളും മൂന്ന് അധ്യാപകരും അപകടത്തിൽ രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. 25 പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. തീപിടിത്തത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. അതുകൊണ്ടു തന്നെ പല മൃതദേഹങ്ങളും ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ചൂട് കാരണം വാഹനത്തിനകത്തേക്ക് രക്ഷാപ്രവർത്തകർക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ല. അപകടത്തിൽ രക്ഷപെട്ടവരെ വിദഗ്‌ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. വടക്കൻ പ്രവിശ്യയായ ഉതൈ താനിയിൽ നിന്നും ഫീൽഡ് ട്രിപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളും അധ്യാപകരും സഞ്ചരിച്ചിരുന്ന മൂന്ന് ബസുകളിൽ ഒന്നാണ് കത്തിനശിച്ചത്. അതേസമയം അപകടത്തിൽ പരിക്കേറ്റവരുടെ എല്ലാ ചികിത്സാ ചെലവുകളും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരവും നൽകുമെന്ന് പ്രധാനമന്ത്രി ഷിനവത്ര കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.