Verification: ce991c98f858ff30

ബംഗാളിൽ വൻ തീപിടിത്തം ; 20 കടകൾ കത്തി നശിച്ചു

20 Shops Damaged In Massive Fire In Bengal

NATIONAL NEWS – ഹൗറ : പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 20 കടകൾ കത്തിനശിച്ചതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു.

ബഗ്നാൻ സെൻട്രൽ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള രജിസ്ട്രി ഗലി ഏരിയയിൽ നടന്ന സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

നാല് അഗ്‌നിശമന സേനാ യൂണിറ്റുകൾ രക്ഷാപ്രവർത്തനം നടത്തിയെന്നും രണ്ട് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു.

ഒരു കടയിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും തീ പടർന്നതാകാമെന്നും ഫയർഫോഴ്‌സ്, പോലീസ് ഉദ്യോഗസ്ഥർ സംശയിക്കുന്നു, കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പറഞ്ഞു.

ഒരു കോടിയിലധികം മൂല്യമുള്ള സാധനങ്ങൾ കത്തി നശിച്ചതായി കടയുടമകൾ അവകാശപ്പെടുമ്പോഴും നഷ്ടം തിട്ടപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു .

Leave A Reply

Your email address will not be published.