KERALA NEWS TODAY – കണ്ണൂർ : കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു.
കുറ്റിയാട്ടൂർ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.
പ്രസവവേദനയെ തുടർന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടം.
വ്യാഴാഴ്ച രാവിലെ കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
മരിച്ച ഇരുവരും വാഹനത്തിന്റെ മുൻവശത്താണ് ഇരുന്നിരുന്നത്.
അപകടം നടക്കുമ്പോൾ ഇവർക്കൊപ്പം ബന്ധുക്കളായ നാലുപേരും വാഹനത്തിലുണ്ടായിരുന്നു. ഇവർ പരിക്കില്ലാതെ രക്ഷപ്പെട്ടുവെന്നാണ് വിവരം.
കാറിന്റെ വലത് വശത്തുനിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്‌സിൽ വിവരം അറിയിച്ചത്, തീ ഉയരുന്നതിനിടെ പുറകിലുണ്ടായിരുന്നവർ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.