Verification: ce991c98f858ff30

കൊല്ലത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് 18 കുട്ടികള്‍ക്ക് പരുക്ക്

Eighteen children were injured when a private bus carrying students to school overturned in Umayanallur, Kollam

KERALA NEWS TODAY – കൊല്ലം: കൊല്ലം ഉമയനല്ലൂരില്‍ വിദ്യാര്‍ഥികളുമായി സ്കൂളിലേക്ക് പോയ സ്വകാര്യ ബസ് മറിഞ്ഞ് പതിനെട്ടു പേര്‍ക്ക് പരുക്കേറ്റു. കുട്ടികളെ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

രാവിലെ എട്ടരയോടെ മൈലാപ്പൂരിനും ഉമയനല്ലൂരിനും മധ്യേ കല്ലുകുഴിയിലായിരുന്നു അപകടം.

നിയന്ത്രണം വിട്ട ബസ് മുന്നിലുണ്ടായിരുന്ന മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു.

നാട്ടുകാരുടെ നേതൃത്വത്തില്‍ ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. 18 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.

മയ്യനാട് ഹയര്‍ സെക്കന്ററി സ്‌കൂളിന് വേണ്ടി കരാര്‍ വ്യവസ്ഥയില്‍ ഓടുന്ന സ്വകാര്യ വ്യക്തിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്.

Leave A Reply

Your email address will not be published.