Verification: ce991c98f858ff30

പതിനാറുകാരൻ വിഷക്കായ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു ; പോലീസിനെതിരെ ആത്മഹത്യാകുറിപ്പ്

A sixteen-year-old tried to commit suicide by consuming poison; Suicide note against police

KOLLAM NEWS – ഓച്ചിറ : പോലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ശേഷം പതിനാറുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു.

ഓച്ചിറ പോലീസിനെതിരെയാണ് ക്ളാപ്പന സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യാ കുറിപ്പ് എഴുതിയത്.

ശേഷം വിഷക്കായ കഴിച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്. നിലവിൽ വിദ്യാര്‍ത്ഥി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.

അടിപിടിക്കേസിൽ പോലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് വിദ്യാർത്ഥിയുടെ ആത്മഹത്യാ ശ്രമം.

കഴിഞ്ഞ 23 ന് വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. 23-ാം തീയതി ചികിത്സയിലുള്ള വിദ്യാർത്ഥി ഉൾപ്പെടെ നാലു പേരെ ഒരു സംഘം വിദ്യാർത്ഥികൾ ആക്രമിച്ചെന്ന് പോലീസില്‍ പരാതി നല്‍കിയരുന്നു. എന്നാല്‍ ഈ പരാതി പോലീസ് ഒത്തുതീർപ്പാക്കാന്‍ ശ്രമിച്ചെന്നാണ് വിദ്യാര്‍ത്ഥിയുടെആരോപണം.

അതേസമയം ആരോപണങ്ങള്‍ ഓച്ചിറ പോലീസ് നിഷേധിച്ചു.

വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം കളവാണെന്ന് ഓച്ചിറ പോലീസ് പറഞ്ഞു. വിദ്യാർത്ഥികൾ ചേരി തിരിഞ്ഞു തമ്മിലടിക്കുകയാണ് ഉണ്ടായത്. ഒരു സംഘം ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നില്ല. സംഘര്‍ഷത്തിന് പിന്നാലെ രണ്ടു കൂട്ടരും പരാതി നല്കിയിരുന്നതായും പോലീസ് പറയുന്നു.

Leave A Reply

Your email address will not be published.