Kerala News Today-കാസർഗോഡ്: പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു.
കാസർഗോഡ് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിൻ്റെ മകൻ മുഹമ്മദ് റിസയാണ് മരിച്ചത്. ഇഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്.
കുഞ്ഞിന് ഭക്ഷണമുണ്ടാക്കാൻ അമ്മ അടുക്കളയിൽ പോയ സമയത്താണ് പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണത്. പുറത്തുവെച്ചിരുന്ന വെള്ളം നിറച്ച ബക്കറ്റിലേക്ക് കുഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala News Today Highlight – 11-month-old baby dies after falling into bucket of water in Kasaragod.