NATIONAL NEWS – മഹാരാഷ്ട്ര : മഹാരാഷ്ട്രയിൽ സായി ബാബ ഭക്തർ സഞ്ചരിച്ചിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നാസിക്-ഷിർദി ഹൈവേയിൽ പതാരെയ്ക്ക് സമീപമാണ് സംഭവം നടന്നതെന്ന് നാസിക് പോലീസ് അറിയിച്ചു.
മരിച്ചവരിൽ ഏഴ് സ്ത്രീകളും പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളും ഒരു പുരുഷനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. പരിക്കേറ്റവരെ സിന്നാർ റൂറൽ ആശുപത്രിയിലും സിന്നാറിലെ യശ്വന്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
NATIONAL NEWS HIGHLIGHT – 10 people, including 2 children, died in a collision between a bus and a truck in Maharashtra.