Verification: ce991c98f858ff30

മുംബൈ നഗരത്തിൽ ഭീതിയുടെ നിഴലാട്ടം വിതച്ച ആ നവംബർ 26 ; ഇന്നേക്ക് 14 വർഷം

It has been 14 years since the biggest terrorist attack India has ever seen.


NATIONAL NEWS – മുംബൈ : രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 14 വർഷം. 2008ൽ ഇതേ ദിവസമായിരുന്നു കടൽ മാർഗമെത്തിയ പാക് ഭീകരവാദികളുടെ ആക്രമണത്തിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം വിറങ്ങലിച്ചത്.
ഇന്ത്യയുടെ ചരിത്രത്തിൽ കറുത്ത ദിനമായി കണക്കാക്കുന്ന 26/11 മുംബൈ ഭീകരാക്രമണം. പത്ത് ലഷ്‌കർ ഭീകരരാണ് അന്ന് മുംബൈ നഗരത്തിൽ അഴിഞ്ഞാടിയത്.

നാലുദിവസം നീണ്ടുനിന്ന ആക്രമണത്തിനൊടുവില്‍ വിദേശികൾ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്.
ഏതാണ്ട് 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദക്ഷിണ മുംബൈയിലാണ് ഈ ആക്രമണങ്ങളിൽ കൂടുതലും നടന്നത്.
ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, താജ്മഹൽ പാലസ് ഹോട്ടൽ, ഹോട്ടൽ ട്രൈഡന്റ്, നരിമാൻ ഹൗസ്, ലിയോപോൾഡ് കഫേ, കാമ ഹോസ്പിറ്റൽ, പോലീസ് ഹെഡ് ക്വോർട്ടേസ് എന്നിവ ലക്ഷ്യംവെച്ചായിരുന്നു ഇവരുടെ ആക്രമണം.

 

 
National News Highlight – November 26, which cast a shadow of fear in the city of Mumbai; 14 years to the day.

Leave A Reply

Your email address will not be published.